മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്‌കാരം പെരിന്തൽമണ്ണ നഗരസഭ ഏറ്റുവാങ്ങി

Share to

Perinthalmanna Radio
Date: 12-06-2024

പെരിന്തൽമണ്ണ: മികച്ച രണ്ടാമത്തെ നഗരസഭയ്‌ക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷിൽ നിന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി, കൗൺസിലർ പി.എസ്.സന്തോഷ് കുമാർ, സെക്രട്ടറി ജി.മിത്രൻ, ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ എന്നിവർ ഏറ്റുവാങ്ങി.

മലിനീകരണ നിയന്ത്രണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും കഴിഞ്ഞ വർഷം കൈവരിച്ച നേട്ടങ്ങൾ, ഊർജ സംരക്ഷണത്തിനും ജല സംരക്ഷണത്തിനും നടപ്പാക്കിയ പദ്ധതികൾ, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പൊതുജനോപകാരപ്രദമായ പദ്ധതികൾ തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം.

ഈ നേട്ടം പെരിന്തൽമണ്ണയിലെ മുഴുവൻ ജനങ്ങൾക്കും സമർപ്പിക്കുന്നതായി നഗരസഭാധ്യക്ഷൻ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *