തകർന്നു തരിപ്പണമായ അങ്ങാടിപ്പുറം എഫ്‌സിഐ ഗോഡൗൺ റോഡിൽ ഗതാഗതം ദുഷ്കരം

Share to

Perinthalmanna Radio
Date: 12-06-2024

അങ്ങാടിപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം റെയിൽവേ ഗേറ്റിന്റെ കിഴക്ക് ഭാഗത്ത് നിന്ന് എഫ്‌സിഐ ഗോഡൗണിലേക്കുള്ള റോഡ് അറ്റകുറ്റപ്പണിയോ മറ്റ് ടാറിങ്ങോ നടത്താത്തതിനാൽ പൂർണമായി തകർന്നു തരിപ്പണമായി. റോഡിൽ ഉടനീളം വലിയ കുഴികളാണ്. ഗതാഗതം ദുഷ്‌കരം. കാൽനടയാത്ര പോലും എളുപ്പമല്ല. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ എത്താനുള്ള എളുപ്പ മാർഗമാണ് ഇത്. അങ്ങാടിപ്പുറം ഗവ.പോളിടെക്‌നിക് കോളജ് മൈതാനത്തേക്കുള്ള റോഡും ഇതുതന്നെ. സപ്ലൈകോ ഗോഡൗണും ഈ റോഡ് വക്കിലാണ്. ഗതാഗത തിരക്കേറിയ എഫ്‌സിഐ ഗോഡൗൺ റോഡ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗതാഗത യോഗ്യമാക്കാൻ മാസങ്ങൾക്ക് മുൻപ് നടപടി എടുത്തിരുന്നു. 10 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡാണ് റെയിൽവേ വിഭാവനം ചെയ്‌തിട്ടുള്ളത്. എന്നാൽ തുടർ നടപടി ഉണ്ടായിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *