
Perinthalmanna Radio
Date: 18-06-2024
മങ്കട: മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10.5 ലക്ഷം രൂപ വകയിരുത്തി നിർമിച്ച മണ്ണാറമ്പ – മേലെ അരിപ്ര ബൈപാസ് റോഡ് മഞ്ഞളാംകുഴി അലി എം എൽ എ ഉദ്‌ഘാടനം ചെയ്തു. ആസ്തി വികസന ഫണ്ടിൽ നിന്നും 10.5 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിച്ചത് . ഈ റോഡ് ഗതാഗത യോഗ്യമാക്കിയതിനാൽ ഇരു പ്രദേശത്തെ യാത്രക്കാർക്ക് ഈ പാത ഏറെ ഉപകാര പ്രദമാകും. പ്രദേശത്തെ ജന പ്രതിനികളുടെയും നാട്ടുകാരുടെയും നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എകെ മുസ്തഫ , അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഷബീർ കറുമുക്കിൽ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ. നജ്മ തബ്ഷീറ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയമു എന്ന മാനു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വാക്കാട്ടിൽ സുനിൽ ബാബു, വാർഡ് മെമ്പർമാരായ ജസീന അങ്കക്കാടൻ, ദാമോദരൻ കാക്ക കുന്നുമ്മൽ, ബഷീർ തൂമ്പലക്കാടൻ, അൻവർ സാദാത്ത് കെടി, അബൂ താഹിർ തങ്ങൾ ഹാരിസ് കളത്തിൽ അനീഷ് കെഎസ് തുടങ്ങിയവർ സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
