ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്ത് എവിടെയും ഓടാനുള്ള സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്ന് സി.ഐ.ടി.യു.

Share to

Perinthalmanna Radio
Date: 18-08-2024

ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്ത് എവിടെയും ഓടാനുള്ള സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്ന് സി.ഐ.ടി.യു. ജില്ലാ അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ സഞ്ചരിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെട്ടത്. നിലവിൽ ജില്ലാ അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ പോകാൻ മാത്രമാണ് അനുമതിയുള്ളത്.

സ്റ്റേറ്റ് പെർമിറ്റാക്കിയാൽ അപകട സാധ്യത കൂടും. മറ്റു തൊഴിലാളികളുമായി സംഘർഷത്തിനും സാധ്യതയുണ്ട്. ഉത്തരവ് പിൻവലിക്കണമെന്നും കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംഘടന ഗതാഗത കമീഷണർക്ക് നിവേദനം നൽകി.

കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) യോഗത്തിലാണ് ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് നൽകാൻ തീരുമാനമുണ്ടായത്. ഉത്തരവും പുറത്തിറക്കിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *