പെരിന്തൽമണ്ണയിൽ സ്റ്റുഡന്റ് പോലീസിന്റെ 130 കേഡറ്റുകൾ തയ്യാർ

Share to

Perinthalmanna Radio
Date: 20-08-2024

പെരിന്തൽമണ്ണ: സ്റ്റുഡന്റ് പോലീസിന്റെ 130 കേഡറ്റുകളെ വാർത്തെടുത്ത് പെരിന്തൽമണ്ണ പോലീസ്. രണ്ടുവർഷ പരിശീലനം പൂർത്തിയാക്കിയ പെരിന്തൽമണ്ണ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കുന്നക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പുലാമന്തോൾ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവയിലെ കേഡറ്റുകളാണ് സംയുക്ത പാസിങ് ഔട്ട് പരേഡിൽ അണിനിരന്നത്. പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിലെ പരേഡിൽ വിശിഷ്ടാതിഥിയായ നഗരസഭാധ്യക്ഷൻ പി. ഷാജി സല്യൂട്ട് സ്വീകരിച്ചു.

ഏലംകുളം, പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റുമാരായ സി. സുകുമാരൻ, പി. സൗമ്യ എന്നിവർ ചേർന്ന് എസ്.പി.സി. പതാക ഉയർത്തി. പെരിന്തൽമണ്ണ എസ്.എച്ച്.ഒ. സുമേഷ് സുധാകരൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പെരിന്തൽമണ്ണ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളായ പരേഡ് കമാൻഡർ ആമിന ഷെയ്‌സ, സെക്കൻഡ് ഇൻ കമാൻഡറായ ജ്യോതിക ജാനകി എന്നിവർ പരേഡ് നയിച്ചു. സ്‌കൂൾ പ്രിൻസിപ്പൽമാരായ പി.ജി. സാഗരൻ, ശ്രീജിത്ത്, സുഹറ, പ്രഥമാധ്യാപകരായ എൻ.കെ. സുചിത, കെ.കെ. ജയ, വി. ശൈലജ, എസ്.എം.സി. ചെയർമാൻ എം.കെ. അഷ്‌റഫ്, എസ്.പി.സി. ഗാർഡിയൻ പ്രസിഡന്റ് ഇക്ബാൽ പി. രായിൻ, പി.ടി.എ. പ്രസിഡന്റുമാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഡ്രിൽ ഇൻസ്ട്രക്ടർമാരായ സീനിയർ സി.പി.ഒ. സജി, ബിന്നി മത്തായി, ജയേഷ്, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ വി. നാരായണൻ, അബ്ദുസമദ്, ചന്ദ്രശേഖരൻ, പി. പ്രമീള, രശ്മി, സജിത എന്നിവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *