എക്സിക്യൂട്ടീവ് ട്രെയിൻ വൈകിയതോടെ നിലമ്പൂരിലേക്കുള്ള യാത്രക്കാര്‍ ഷൊര്‍ണൂരില്‍ കുടുങ്ങി

Share to

Perinthalmanna Radio
Date: 20-08-2024

അങ്ങാടിപ്പുറം: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ വൈകി എത്തിയതിനാൽ നിലമ്പൂർ ഭാഗത്തേക്ക് പോകേണ്ട നിരവധി യാത്രക്കാർ പെരുവഴിയിലായി. രാത്രി 7.50ന് എത്തേണ്ട എക്സിക്യൂട്ടീവ് ട്രെയിൻ 50 മിനിട്ട് വൈകി 8.40ന് ആണ് ഇന്നലെ ഷൊർണൂർ സ്റ്റേഷനിൽ എത്തിയത്.
എന്നാൽ, നിലമ്പൂർ ഭാഗത്തേക്കുള്ള ട്രെയിൻ ആവട്ടെ കൃത്യം 8.15ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുകയും ചെയ്തു. സാധാരണ ഈ ട്രെയിൻ 8.10നാണ് നിലമ്പൂരിലേക്ക് പോകുന്നത്. ഇന്നലെ എക്സിക്യൂട്ടീവിനെ കാത്തു കിടന്നിട്ട് 8.15നാണ് ട്രെയിൻ പുറപ്പെട്ടത്.
ഷൊർണൂരിൽ കുടുങ്ങിയ നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാർ ഇന്ന് പുലർച്ച 3.50നുള്ള രാജ്യറാണി എക്‌സ്പ്രസിലാണ് പിന്നീട് യാത്ര തുടർന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ള യാത്രക്കാർ അത്രയും സമയം ഷൊർണൂരിൽ കാത്തു കിടക്കേണ്ടി വന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *