ചീരട്ടാമലയിൽ അനധികൃത ചെങ്കൽ ഖനനം; 12 വാഹനങ്ങൾ പിടിച്ചെടുത്തു

Share to

Perinthalmanna Radio
Date: 20-08-2024

പെരിന്തൽമണ്ണ : പരിയാപുരം ചീരട്ടാമലയിൽ അനധികൃതമായി ഖനനം നടത്തിയിരുന്ന ചെങ്കൽ ക്വാറിയിൽനിന്ന് പോലീസ് നടത്തിയ പരിശോധനയിൽ 11 ടിപ്പർ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവുമടക്കം 12 വാഹനങ്ങൾ പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പെരിന്തൽമണ്ണ എസ്.എച്ച്.ഒ. സുമേഷ് സുധാകർ, എസ്.ഐ. സെബാസ്റ്റ്യൻ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച രാവിലെ പരിശോധന നടത്തിയത്. ‌വരും ദിവസങ്ങളിലും ക്വാറികളിൽ പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു. പോലീസും മോട്ടോർ വാഹനവകുപ്പും ജിയോളജി വിഭാഗവും സംയുക്തമായി അമിതഭാരം കയറ്റിവന്ന ടിപ്പർ ലോറികളെ കണ്ടെത്തുന്നതിനായി പെരിന്തൽമണ്ണയിൽ പ്രത്യേക പരിശോധനയും നടത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
*പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *