പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അടച്ചിടാനെങ്കിൽ എന്തിന് പേരിനൊരു പേവാർഡ്

Share to

Perinthalmanna Radio
Date: 21-08-2024

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ അടച്ചിടാനെന്തിനാ ഒരു പേവാർഡ്. രോഗികളുടെ കിടത്തി ചികിത്സയ്‌ക്ക് വേണ്ടത്ര സൗകര്യങ്ങളില്ലാതെ നട്ടം തിരിയുന്ന ആശുപത്രിയിൽ അറ്റകുറ്റപ്പണിക്കായി അടച്ചിട്ട പേവാർഡ് കെട്ടിടം 3 വർഷം പിന്നിട്ടിട്ടും തുറന്നിട്ടില്ല.

കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് (കെഎച്ച്ആർഡബ്ല്യുഎസ്) ആണ് കെട്ടിടത്തിന്റെ നടത്തിപ്പു ചുമതല. വരുമാനവും സൊസൈറ്റിക്കുള്ളതാണ്. കെഎച്ച്ആർഡബ്ല്യുഎസ് അധികൃതരാണ് കെട്ടിടം അടച്ചിട്ടത്. കെട്ടിടം തുറന്നു നൽകണമെന്നാവശ്യപ്പെട്ട് പല തവണ കത്തു നൽകിയതായാണ് ആശുപത്രി അധികൃതർ പറയുന്നത്.

കഴിഞ്ഞ ദിവസം ഒരാഴ്‌ചയ്‌ക്കകം തുറക്കുമെന്ന് അധികൃതർ വാക്കാൽ നൽകിയ ഉറപ്പ് ഒരു മാസം പിന്നിട്ടിട്ടും നടപ്പായില്ല. ജലവിതരണ പൈപ്പിലെ ചോർച്ചയും ശുചിമുറി ടാങ്കിന്റെ ശോച്യാവസ്ഥയുമാണ് അടച്ചിടാൻ കാരണമായി അധികൃതർ പറയുന്നത്.

അറ്റകുറ്റപ്പണി നടത്തി വാർഡ് തുറന്നു നൽകാൻ പല തവണ രേഖാമൂലം ആവശ്യപ്പെട്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന എച്ച്എംസി യോഗത്തിൽ ജീവകാരുണ്യ പ്രവർത്തകൻ മാനുപ്പ കുറ്റീരി ഇക്കാര്യം ഉന്നയിച്ചിരുന്നു. പേവാർഡ് അടിയന്തരമായി തുറന്നു നൽകണമെന്ന് പ്രമേയത്തിലൂടെ എച്ച്എംസി ആവശ്യപ്പെട്ടിരുന്നു. അധികൃതരുടെ അലംഭാവം നിമിത്തം 2 നിലകളിലായി 9 മുറികളാണ് ഇവിടെ ഉപയോഗശൂന്യമായി കിടക്കുന്നത്. സാങ്കേതിക പ്രയാസങ്ങളിൽ കുടുങ്ങി ആശുപത്രിയുടെ മാതൃശിശു ബ്ലോക്കിന്റെ വലിയൊരു ഭാഗം കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുന്നില്ല.

സുരക്ഷാ കാരണങ്ങളാൽ മെഡിക്കൽ വാർഡ് കെട്ടിടവും ഉപയോഗിക്കാനാവുന്നില്ല. അതിനിടെയാണ് പേവാർഡ് കെട്ടിടവും അനിശ്ചിതമായി അടച്ചിട്ടത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *