വീണ്ടുമൊരു മഹാമാരി താങ്ങാനാകുമോ ലോകത്തിന്?; ആശങ്ക പടർത്തി എംപോക്സ് വൈറസ്

Share to

Perinthalmanna Radio
Date: 21-08-2024

ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നതോടെ എംപോക്സ് പകർച്ച വ്യാധിയിൽ കുരുങ്ങിയിരിക്കുകയാണ് ലോകം. ഓർത്തോ പോക്സ് വൈറസ് ജെനുസിലാണ് എംപോക്സ് ഉൾപ്പെടുന്നത്. 1958ൽ ഡെൻമാർക്കിലാണ് ആദ്യമായി ഈ വൈറസ് കുരങ്ങുകളിൽ കണ്ടെത്തിയത്. മങ്കി പോക്സ് എന്നായിരുന്നു യഥാർത്ഥ പേര്. 1970ൽ ഡെമോക്രാറ്റിക് റിപ്ലബിക് ഓഫ് ദ കോങ്കോയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിൽ രോ​ഗം സ്ഥിരീകരിച്ചതോടെ ആദ്യമായി മനുഷ്യരിലും രോ​ഗം കണ്ടുപിടിച്ചു. 2022ൽ 116 രാജ്യങ്ങളിൽ കേസ് റിപ്പോർട്ട് ചെയ്തു. ഡെമോക്രാറ്റിക് റിപ്ലബിക് ഓഫ് ദ കോങ്കോയിൽ ഈ വർഷം മാത്രം 16700 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 570 പേർക്ക് ജീവനും നഷ്‌ടമായി. കോവിഡ് മഹാമാരി പോലെ എംപോക്സും ലോക വ്യാപകമായി പടരുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *