
Perinthalmanna Radio
Date: 22-08-2024
പെരിന്തല്‍മണ്ണ: നഗരസഭയുടെ വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എരവിമംഗലം പി.എൻ. സ്മാരക സ്റ്റേഡിയത്തില്‍ ഓപണ്‍ ജിം സ്ഥാപിച്ചു. മുൻ നഗരസഭ ഭരണസമിതി നിർമിച്ച പച്ചതുരുത്തും അതിനോട് ചേർന്നുള്ള കളിസ്ഥലവുമെല്ലാം ഉള്‍പ്പെടുന്നതാണ് പി.എൻ. സ്മാരക സ്റ്റേഡിയം. വിനോദത്തിനും വ്യായാമത്തിനുമായി നിത്യവും വന്നു പോകുന്ന നിരവധി ആളുകള്‍ക്ക് ഓപണ്‍ ജിം കൂടുതല്‍ ഉപയോഗ പ്രദമാകും.
പുതിയ ജീവിത രീതികളില്‍ വ്യായാമത്തിന് കൂടുതല്‍ പ്രാധാന്യം നല്കി എരവിമംഗലത്ത് കൂടി ഓപണ്‍ ജിം ആരംഭിക്കുന്നതോടെ ആരോഗ്യ പരിപാലനത്തിനായി നഗരസഭയിലെ രണ്ട് സ്ഥലങ്ങളിലാണ് ജിം ഉണ്ടാവുക. അഞ്ചു ലക്ഷം രൂപയാണ് ഒന്നിന് ചെലവിട്ടത്. പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ നഗരസഭ സ്ഥാപിച്ച ഓപണ്‍ ജിം ആഴ്ചകള്‍ക്ക് മുമ്പാണ് ഉദ്ഘാടനം നടത്തിയത്. എരവിമംഗലത്തേത് നഗരസഭ അധ്യക്ഷൻ പി. ഷാജി വ്യാഴാഴ്ച തുറന്നു കൊടുക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
