എരവിമംഗലത്ത് നഗരസഭയുടെ ഓപ്പൺ ജിം പ്രവർത്തനം തുടങ്ങി

Share to

Perinthalmanna Radio
Date: 23-08-2024

പെരിന്തൽമണ്ണ ∙ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എരവിമംഗലം പി.എൻ.സ്മാരക സ്‌റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി.ഷാജി നിർവഹിച്ചു. ഉപാധ്യക്ഷ എ.നസീറ ആധ്യക്ഷ്യം വഹിച്ചു. നഗരസഭയുടെ പച്ചത്തുരുത്ത്, പി.എൻ.സ്മാരക സ്‌റ്റേഡിയം എന്നിവയോടു ചേർന്ന് 5 ലക്ഷം രൂപ ചെലവിലാണ് ഓപ്പൺ ജിം നിർമിച്ചത്. നെഹ്‌റു സ്‌റ്റേഡിയത്തിലായിരുന്നു നഗരസഭയുടെ ആദ്യ ഓപ്പൺ ജിം സ്ഥാപിച്ചത്. ഈ ജിമ്മിന് ജനങ്ങളു‌ടെ വലിയ പിന്തുണയും സ്വീകാര്യതയും ലഭിച്ചതോടെയാണ് കൂടുതൽ പേർക്ക് ഉപയോഗപ്രദമാകുന്ന വിധം എരവിമംഗലത്തും സ്ഥാപിച്ചത്.

കെ.കെ.മുഹമ്മദാലി, കായിക താരങ്ങളായ ജബ്ബാർ തങ്കയത്തിൽ, ജലീൽ നാലകത്ത്, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, കെ.ഉണ്ണിക്കൃഷ്‌ണൻ, നെച്ചിയിൽ മൻസൂർ, നഗരസഭാ സെക്രട്ടറി ജി.മിത്രൻ, ഹെൽത്ത് സൂപ്പർവൈസർ സി.കെ.വത്സൻ, എൻജിനീയർ കെ.നിഷാന്ത്, കൗൺസിലർമാരായ സി.പി.ഷെർളിജ, കെ.സി.ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *