
Perinthalmanna Radio
Date: 23-08-2024
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് റെയില്‍വേ അണ്ടർ പാസ്സ് നിർമ്മാണമെന്നാവശ്യപ്പെട്ട് വെല്‍ഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി റെയില്‍വേക്ക് നിവേദനം നല്കി. വെല്ഫെർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചുണ്ടയില്‍, ഖാദർ അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡണ്ട്, സെയ്താലി വലമ്ബൂർ എന്നിവർ ചേർന്നാണ് അഡിഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജർക്ക് നിവേദനം സമർപ്പിച്ചത്.
കേരളത്തിലെ സുപ്രധാനപാതകളില്‍ ഒന്നാണ് പാലക്കാട് കോഴിക്കോട് ദേശീയപാത 213ല്‍ അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലവുമായി ബന്ധപ്പെട്ട് വലിയ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. നാലു വരിയായി വരുന്ന റോഡ്, റെയില്‍വേ മേല്‍പ്പാലത്തിന് സമീപം, രണ്ടു വരിയായി കുറയുന്നതിനാല്‍, അങ്ങാടിപ്പുറം – പെരിന്തല്‍മണ്ണ പാതയില്‍ കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഇത് ദൈനംദിന യാത്രയ്ക്കും, വാഹന ഗതാഗതത്തിനും വലിയ അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നു. ചെറിയ തോതിലെങ്കിലും പരിഹാരമാകാൻ അണ്ടർപാസ്സിനാകും.
ഈ പ്രദേശത്തുള്ള കാല്‍നടയാത്രക്കാർ, റെയില്‍വേ ക്രോസിംഗ് കടക്കുന്നതില്‍ വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. പുതുതായി റെയില്‍വേ മേല്‍പ്പാലം നിർമ്മിക്കുന്നിടത്ത്, അണ്ടർ പാസ് കൂടി നിർമ്മിക്കുന്നതിനുള്ള പദ്ധതികള്‍ നിലവില്‍ നടപ്പിലാക്കുന്നുണ്ട്. അങ്ങാടിപ്പുറത്തും ഇത്തരമൊരു പദ്ധതി നടപ്പിലാക്കണം. അഞ്ച് മീറ്റർ വിസ്താരത്തിലുള്ള അണ്ടർ പാസ് ആണ് ഇവിടെ ആവശ്യം. ചെറിയ ചിലവില്‍, എളുപ്പത്തില്‍, ഇത്തരമൊരു അണ്ടർ പാസ് നിർമ്മിച്ചുകൊണ്ട്, യാത്രക്കാർക്കും, വാഹനങ്ങളായുള്ള ഗതാഗതത്തിനും വലിയ സൗകര്യങ്ങള്‍ നല്കാൻ കഴിയുമെന്നും നേതാക്കള്‍ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
