
Perinthalmanna Radio
Date: 25-08-2024
മങ്കട ∙ ചേരിയംമല പരിസരങ്ങളിൽ വീണ്ടും പുലിയെ കണ്ടെതായി യാത്രക്കാർ. കൂട്ടിൽ പൂക്കോടൻ കുന്നിനു സമീപം വലമ്പൂർ റോഡിൽ പുലിയെ കണ്ടെന്നാണ് പറയുന്നത്. രാത്രി പാണ്ടിക്കാട്ടുനിന്ന് വരികയായിരുന്ന കാറിലെ യാത്രക്കാരാണ് കൂട്ടിൽ കട്ടിങ്ങിന് സമീപം റോഡിൽനിന്ന് പുലി ഓടുന്നത് കണ്ടത്. ശനിയാഴ്ച രാവിലെ വെട്ടിലാല പ്രദേശത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാലടികൾ കണ്ടതായി നാട്ടുകാർ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
