പെരിന്തൽമണ്ണ കോടതി കെട്ടിടത്തിന് ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റി

Share to

Perinthalmanna Radio
Date: 27-08-2024

പെരിന്തൽമണ്ണ:  കോടതി കെട്ടിടത്തിനും വഴിയാത്രക്കാർക്കും ഭീഷണിയായി നിന്നിരുന്ന മരങ്ങൾ ട്രോമാകെയർ പ്രവർത്തകർ മുറിച്ചുനീക്കി, പരിസരങ്ങളിലെ കാടും വെട്ടിത്തെളിച്ചു. പെരിന്തൽമണ്ണ വില്ലേജ് ഓഫിസർ പി.സി.ജയകൃഷ്‌ണന്റെ നിർദേശാനുസരമാണ് ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്‌റ്റേഷൻ യൂണിറ്റ് പ്രവർത്തകർ ദൗത്യം ഏറ്റെടുത്തത്. യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ സെക്രട്ടറി ഫവാസ് മങ്കട, റഹീസ് കുറ്റീരി, വാഹിദ അബു, യാസർ എരവിമംഗലം, ഗിരീഷ് കീഴാറ്റൂർ, സുമേഷ് വലമ്പൂർ, ഫാറൂഖ് പൂപ്പലം, ജിൻഷാദ് പൂപ്പലം, രവീന്ദ്രൻ പാതായ്‌ക്കര, റീന കാറൽമണ്ണ, ഹുസ്സൻ കക്കൂത്ത്, ഹദിയ കക്കൂത്ത്, ഖദീജ, സിനി ജോബി, യദുകൃഷ്‌ണ, ശ്യാം അങ്ങാടിപ്പുറം, വിനോദ് മുട്ടുങ്ങൽ, പ്രജിത അജീഷ്, നൗഷാദ് പൂപ്പലം എന്നിവർ സേവന പ്രവർത്തനത്തിന്റെ ഭാഗമായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *