സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ്  സപ്ലൈകോ വഴി നൽകാൻ ആലോചന

Share to

Perinthalmanna Radio
Date: 27-08-2024

സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് റേഷൻ  കടകൾക്കു പകരം സപ്ലൈകോ വിൽപനശാലകൾ വഴി നൽകാൻ ആലോചന. ഇത്തവണയും 5.87 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കാണു പ്രധാനമായും കിറ്റ് നൽകുന്നത്. മുൻ വർഷങ്ങളിൽ റേഷൻ കടകൾ വഴിയായിരുന്നു കിറ്റ് വിതരണം.

ചുരുങ്ങിയ എണ്ണം കിറ്റുകൾ റേഷൻ കടയിൽ എത്തിക്കാനുള്ള പ്രയാസവും കിറ്റുകൾ മുൻപ് വിതരണം ചെയ്ത ഇനത്തിൽ കമ്മിഷൻ കുടിശിക നൽകാത്തതിൽ റേഷൻ വ്യാപാരി സംഘടനകൾക്കുള്ള പ്രതിഷേധവും കണക്കിലെടുത്താണ് ഇപ്പോഴത്തെ നീക്കം. സപ്ലൈകോയുടെ മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള വിൽപനശാലകൾ വഴി നിലവിൽ റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി സാധനങ്ങൾ നൽകുന്നുണ്ട്.

ഇതേ സംവിധാനം കിറ്റ് വിതരണത്തിനും ഉപയോഗിക്കാനാണു നീക്കം. എന്നാൽ, കാർഡ് ഉടമകൾ ഏതു സപ്ലൈകോ വിൽപനശാലയെയാണ് സമീപിക്കേണ്ടതെന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇത് ഇടയാക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *