കുലുക്കല്ലൂർ, മേലാറ്റൂർ ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു

Share to

Perinthalmanna Radio
Date: 31-08-2024

പെരിന്തൽമണ്ണ:  ഷൊർണൂർ – നിലമ്പൂർ പാതയിൽ ഒരേസമയം കൂടുതൽ ട്രെയിനുകൾ കടന്നുപോകാൻ സൗകര്യമൊരുക്കുന്ന കുലുക്കല്ലൂർ, മേലാറ്റൂർ ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണത്തിനു ടെൻഡർ ക്ഷണിച്ചു റെയിൽവേ. കുലുക്കല്ലൂരിൽ 9.01 കോടി രൂപയും മേലാറ്റൂരിൽ 8.04 കോടി രൂപയുമാണു പദ്ധതിച്ചെലവ്. നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കും.

65 കിലോമീറ്റർ ദൂരമുള്ള പാതയിൽ നിലവിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണു ക്രോസിങ് സ്‌റ്റേഷനുകളുള്ളത്. സിംഗിൾ ലൈൻ പാതയായതിനാൽ നിലവിൽ വാണിയമ്പലത്തുനിന്നോ ഷൊർണൂരിൽനിന്നോ പുറപ്പെടുന്ന ട്രെയിനുകൾക്ക് 27 കിലോമീറ്റർ പിന്നിട്ട ശേഷമേ പരസ്പരം കടന്നുപോകാനാകൂ. ഇതിന്റെ ഭാഗമായി മിക്കപ്പോഴും ട്രെയിനുകൾ കൂടുതൽ സമയം പിടിച്ചിടേണ്ട സാഹചര്യവുമുണ്ടാകാറുണ്ട്. എന്നാൽ, പുതിയ ക്രോസിങ് സ്റ്റേഷനായ കുലുക്കല്ലൂരിലേക്കു ഷൊർണൂരിൽനിന്ന് പതിനാലും അങ്ങാടിപ്പുറത്തുനിന്ന് പതിമൂന്നും കിലോമീറ്ററാണുള്ളത്. മേലാറ്റൂരിലേക്കു വാണിയമ്പലത്തുനിന്ന് പതിനഞ്ചും അങ്ങാടിപ്പുറത്തു നിന്ന് പന്ത്രണ്ടും കിലോമീറ്റർ ദൂരമുണ്ട്. ഇവ യാഥാർഥ്യമാകുന്നതോടെ ഈ സ്റ്റേഷനുകളിൽവച്ചെല്ലാം ട്രെയിനുകൾക്കു പരസ്പരം കടന്നുപോകാനാകും. കൂടുതൽ ട്രെയിനുകളെ ഒരേസമയം റൂട്ടിൽ കടത്തിവിടാനാകുന്നതു യാത്രക്കാർക്കും വ്യാപാരമേഖലയ്ക്കും പ്രതീക്ഷ പകരുന്നു.

ഗുഡ്‌സ് ട്രെയിനുകൾക്കു കടന്നുപോകാൻ പലപ്പോഴും യാത്രാ ട്രെയിനുകൾ പിടിച്ചിടുന്ന സാഹചര്യവും പുതിയ ക്രോസിങ് സ്റ്റേഷനുകൾ വരുന്നതോടെ കുറയും. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ മെമു സർവീസുകളും വരുമെന്ന പ്രതീക്ഷയിലാണു യാത്രക്കാർ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *