
Perinthalmanna Radio
Date: 01-09-2024
അങ്ങാടിപ്പുറം: വലമ്പൂർ നിവാസികൾക്ക് പെരിന്തൽമണ്ണയിലെത്താനുള്ള എളുപ്പമാർഗമായ ഏഴുകണ്ണി പാലത്തിന്റെ താഴെയുള്ള റോഡിൽ കാരണമില്ലാതെ റെയിൽവേ അധികൃതർ ഗതാഗതം തടഞ്ഞു. റെയിലിന്റെ മറുകരയിലെത്താൻ ഇനി 9 കിലോമീറ്റർ അധികയാത്ര ചെയ്യണം.റെയിൽപാതയ്ക്ക് ഇരുവശവും ഗതാഗതയോഗ്യമായ റോഡുകളുണ്ട്. അതിനാൽ അങ്ങാടിപ്പുറം പഞ്ചായത്ത് നിവാസികൾക്ക് ഗതാഗതക്കുരുക്കില്ലാതെ ഏഴുകണ്ണി പാലത്തിനടിയിലൂടെ അയൽപട്ടണമായ പെരിന്തൽമണ്ണയിലെത്താൻ കഴിയുമായിരുന്നു.ചെറു വാഹനങ്ങൾ മാത്രമല്ല ലോറി ഉൾപ്പെടെയുള്ള വാഹനങ്ങളും ഇതുവഴി സഞ്ചരിച്ചിരുന്നു.
ഗതാഗതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. തടയാനുള്ള കാരണം അന്വേഷിച്ചെങ്കിലും അധികൃതർ പ്രതികരിച്ചില്ല.ഏഴുകണ്ണി പാലത്തിന്റെ അധികം അകലെയല്ലാതെ തെക്ക് ഭാഗത്ത് റെയിൽപാതയ്ക്ക് അടിയിലൂടെ ഗതാഗതം ഒരുക്കാൻ സൗകര്യമുണ്ട്.
ഇവിടെ ഗതാഗസൗകര്യം ഒരുക്കാൻ വാർഡംഗം പി.പി.ശിഹാബുദ്ദീൻ മുൻകൈ എടുത്ത് 3.17 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി റെയിൽവേ അധികൃതർക്ക് നൽകി. മഞ്ഞളാംകുഴി അലി എംഎൽഎ ഒരു കോടി രൂപയും അങ്ങാടിപ്പുറം പഞ്ചായത്ത് 50 ലക്ഷം രൂപയും നിർമാണ ചെലവിലേക്ക് വാദ്ഗാനം ചെയ്തു. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്നാൽ പുതിയ പദ്ധതിക്ക് അനുമതി നൽകണമെങ്കിൽ 6,17000 രൂപ ഗാരന്റിയായി കെട്ടിവയ്ക്കണമെന്ന നിർദേശമാണ് റെയിൽവേ അധികൃതർ നൽകിയത്.പതിറ്റാണ്ടുകളായി നാ3ട്ടുകാർ ഉപയോഗിച്ചിരുന്ന ഏഴുകണ്ണി പാലത്തിന് അടിയിലൂടെയുള്ള ഗതാഗതം തുടർന്നും അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതല്ലെങ്കിൽ ബദൽ സംവിധാനത്തിന് റെയിൽവേ മുൻകയ്യെടുക്കണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
