
Perinthalmanna Radio
Date: 02-09-2024
മങ്കട : ഘട്ടംഘട്ടമായി പ്ലാസ്റ്റിക് നിരോധിക്കാൻ പദ്ധതികളുമായി മങ്കട പഞ്ചായത്ത്. ഒക്ടോബർ ഒന്നിന് മങ്കട പഞ്ചായത്തിൽ നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കില്ല എന്ന പ്രചാരണം തുടങ്ങും. മാലിന്യ വിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് ശീലമാക്കുന്നതിനു വേണ്ടിയും മാനസികമായി ആളുകളെ തയ്യാറാക്കുന്നതിനും വേണ്ടിയാണ് ഒക്ടോബർ ഒന്നിന് പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കുകയില്ല എന്ന പ്രചാരണം നടത്തുന്നത്.
ഇതിന്റെ മുന്നോടിയായി ജനങ്ങൾക്കിടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. കടകളിലും മാർക്കറ്റിലും പോകുന്ന ആളുകൾക്ക് പകരംസംവിധാനമായി തുണിസഞ്ചി, പേപ്പർ ബാഗ് എന്നിവ വിതരണംചെയ്യും.
30 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് നേരത്തെ നിരോധിച്ചിട്ടുള്ളതാണ്. എന്നാലും ഉപയോഗം ഇപ്പോഴും നടക്കുന്നുണ്ട്. കൂടിയാലോചനായോഗം പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. അസ്ഗർ അലി ഉദ്ഘാടനംചെയ്തു. അബ്ബാസലി പൊട്ടേങ്ങൽ അധ്യക്ഷതവഹിച്ചു. പി.ടി. ഷറഫുദീൻ, മാമ്പൻ ഉണ്ണി, ഹംസ (കുഞ്ഞപ്പു), യു.പി.എ. ബാബു തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
