പെരിന്തൽമണ്ണ താലൂക്കിലെ റേഷൻ കടകളിൽ ഈ മാസവും ഇഷ്ടമുള്ള അരി ലഭിക്കില്ല

Share to

Perinthalmanna Radio
Date: 04-09-2024

പെരിന്തൽമണ്ണ: റേഷൻ കടകളിൽ അനുവദിച്ച ഇനം അരിക്കു പകരം കടകളിൽ സ്‌റ്റോക്കുള്ള ഏത് അരിയും വിൽപന നടത്താമെന്ന ആനുകൂല്യം ഈ മാസവും പെരിന്തൽമണ്ണ താലൂക്കിൽ ഒഴിവാക്കി. സംസ്ഥാനത്ത് മറ്റെല്ലായിടത്തും റേഷൻ കടകളിൽ ഈ സൗകര്യം നൽകുന്നുണ്ട്. വലിയ തോതിൽ വിൽപന മത്സരം നടക്കുന്നതായും ഈ സൗകര്യം ചില കടകളിൽ ദുരുപയോഗം ചെയ്യപ്പെടുന്നതായും റേഷൻ വ്യാപാരികളിൽ നിന്നുതന്നെ പരാതി ഉയർന്നതിനെ തുടർന്നാണ് കഴിഞ്ഞ മാസം മുതൽ ഈ സൗകര്യം ഒഴിവാക്കിയത്. അതത് മാസം ഓരോ കാർഡുകാർക്കും അധികൃതർ നിശ്ചയിക്കുന്ന ഇനം അരി മാത്രമേ നിലവിൽ വിതരണം ചെയ്യാനാവൂ. ഈ രീതിയിൽ ഇ പോസ് മെഷിനുകളിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ മാസം താലൂക്കിൽ എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ആകെയുള്ള 35 കിലോഗ്രാം ഭക്ഷ്യധാന്യത്തിൽ 20 കിലോഗ്രാം പുഴുക്കലരിയും 10 കിലോഗ്രാം പച്ചരിയും 3 കിലോഗ്രാം ഗോതമ്പും 2 കിലോഗ്രാം ആട്ടയും ലഭിക്കും. അതേസമയം ഒരംഗമുള്ള പിഎച്ച്എച്ച് കാർഡിന് ഒ കിലോ ആട്ടയും 2 അംഗമുള്ളവർക്ക് 2 കിലോ ആട്ടയും 3 അംഗങ്ങളുള്ള കുടുംബത്തിന് 3 കിലോ ആട്ടയുമാണു ലഭിക്കുക. ഗോതമ്പ് ലഭിക്കില്ല. മൂന്നിൽ കൂടുതൽ അംഗങ്ങളുള്ള കാർഡിന് 3 കിലോ ആട്ടയും ബാക്കി ഗോതമ്പും ലഭിക്കും .

മുൻഗണനാ വിഭാഗത്തിന് (ചുവപ്പ് കാർഡ്) ഒരംഗത്തിന് 3 കിലോഗ്രാം പുഴുക്കലരിയും ഒരു കിലോ പച്ചരിയും ഒരു കിലോ ഗോതമ്പും 3 കിലോ ആട്ടയും ലഭിക്കും. മുൻഗണനേതരം സബ്‌സിഡി വിഭാഗത്തിന് (നീല കാർഡ്) ഒരംഗത്തിന് ഒരു കിലോ പുഴുക്കലരിയും ഒരു കിലോ പച്ചരിയും ലഭിക്കും. മുൻഗണനേതര (വെള്ള കാർഡ്) വിഭാഗത്തിന് 6 കിലോ പുഴുക്കലരിയും 4 കിലോ പച്ചരിയുമാണു ലഭിക്കുക. എൻപിഐ വിഭാഗത്തിന് (ബ്രൗൺ കാർഡ്) 2 കിലോ പുഴുക്കലരി ലഭിക്കും. പിഎച്ച്എച്ച് കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിൽ 3 കിലോഗ്രാം ആട്ട ലഭിക്കും. മുൻഗണനേതര (സബ്‌സിഡി) വിഭാഗത്തിന് ഈ മാസം കാർഡൊന്നിന് സ്‌പെഷൽ ആയി കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ 4 കിലോഗ്രാം പുഴുക്കലരിയും 2 കിലോഗ്രാം പച്ചരിയും 4 കിലോഗ്രാം കുത്തരിയുമായി 10 കിലോഗ്രാം അരിയും ലഭിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *