
Perinthalmanna Radio
Date: 04-09-2024
വെട്ടത്തൂർ ∙ മലപ്പുറം – പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തൂത–വെട്ടത്തൂർ റോഡ് നവീകരണത്തിന് 15 കോടി രൂപ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് തുക അനുവദിച്ചത്. തൂത മുതൽ കുളപ്പറമ്പ് വരെ 17.8 കിലോമീറ്റർ ദൂരമാണ് ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തിൽ നവീകരിക്കുക. 8 ഭാഗങ്ങളിലായി കലുങ്കുകൾ നിർമിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്യും.
നിർമാണത്തിനു മുന്നോടിയായി പൈപ്‌ലൈൻ ജോലികൾ 30ന് അകം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ വിഭാഗം ജലഅതോറിറ്റിക്ക് കത്തുനൽകി.
പൈപ്‌ലൈൻ ജോലികൾ പൂർത്തീകരിച്ച ശേഷം റോഡ് നവീകരണം തുടങ്ങുമെന്നും പാതയിലെ കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കാൻ റവന്യു വിഭാഗത്തോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേശീയപാതാ അധികൃതർ അറിയിച്ചു.
റോഡ് നവീകരിക്കുന്നതോടെ ചെർപ്പുളശ്ശേരി ഉൾപ്പെടെ സമീപപ്രദേശങ്ങളിൽനിന്ന് നിലമ്പൂർ, ഊട്ടി ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
