വയോജനങ്ങൾക്കായി സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

Share to

Perinthalmanna Radio
Date: 05-09-2024

തിരൂർക്കാട്: കേരള സർക്കാർ ആയുഷ്‌ വകുപ്പ്‌, നാഷണൽ ആയുഷ്‌ മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്‌ ഗവ ആയുർവ്വേദ ഡിസ്പൻസറി ഇന്ന് ( സെപ്റ്റംബർ 5) തിരൂർക്കാട്‌ വാവാസ്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ വയോജനങ്ങൾക്കായി സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു.

അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സഈദ ടീച്ചർ അദ്ധ്യക്ഷത വഹിച്ച പരിപാടി മങ്കട‌ നിയോജക മണ്ഡലം എം.എൽ.എ ശ്രീ മഞ്ഞളാംകുഴി അലി അവർകൾ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ : ബർദ്ദീഷ കെ പി, ഡോ : നഷീദ കരുവാട്ടിൽ, ഡോ രേഷ്മ ടി, വാർഡ്‌ മെംബർ ശ്രീമതി സ്വാലിഹ, ഫാർമ്മസിസ്റ്റുമാരായ ജിതേഷ്‌, ഫസ്നത്ത്‌, അറ്റന്റെർ കബീർ, ബിനു, സന്തോഷ് കുമാർ , ആശാ പ്രവർത്തകരായ ലീലാമണി, നസീറ, റഹ്മത്ത്‌, ജയശ്രീ, ശോഭന എന്നിവരും പങ്കെടുത്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപ്പേഴ്സൺ ശ്രീമതി ഫൗസിയ ചടങ്ങിനു നന്ദി അർപ്പിച്ചു സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത വയോജനങ്ങൾക്ക്‌ വൈദ്യപരിശോധനയും സൗജന്യ മരുന്ന് വിതരണവും നടത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *