അങ്ങാടിപ്പുറം മേല്‍പ്പാലത്തിന്‍റെ കൈവരികള്‍ ഒടിഞ്ഞു തൂങ്ങി

Share to

Perinthalmanna Radio
Date: 06-09-2024

പെരിന്തല്‍മണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിലെ അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന്‍റെ കൈവരികള്‍ തകർന്ന നിലയില്‍. കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തില്‍ തൂണിന്‍റെ ഒരു ഭാഗം ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. പാലം ഉദ്ഘാടനത്തിനു ശേഷം ചെറുതും വലുതും ആയിട്ടുള്ള ഒട്ടേറെ വാഹനങ്ങളാണ് പാലത്തിന്‍റെ കൈവരികളില്‍ ഇടിച്ച്‌ അപകടത്തില്‍ പെട്ടിട്ടുള്ളത്.

ഏറിയ അപകടങ്ങളും ഉണ്ടായിട്ടുള്ളത് പുലർച്ച സമയങ്ങളിലാണ്. ഈ സമയങ്ങളില്‍ വീതികൂടിയ റോഡില്‍ വാഹനങ്ങളുടെ തിരക്ക് ഇല്ലാത്തതിനാല്‍ പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും പരമാവധി വേഗതയില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് വീതി കുറഞ്ഞ പാലത്തിലേക്ക് കയറുന്ന സമയങ്ങളിലാണ് അപകടം സംഭവിക്കുന്നത്.  ഓരോ അപകടങ്ങള്‍ ഉണ്ടാകുമ്ബോഴും പാലത്തിന്‍റെ കൈവരികളിലെ ഒരു ഭാഗം തകരും. അപകടത്തില്‍പെടുന്ന വാഹനങ്ങള്‍ക്കാണെങ്കില്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകാറുള്ളത്.  പലപ്പോഴും എൻജിൻ ഭാഗം മുഴുവനായും ഇടിയുടെ ആഘാതത്തില്‍ പൊട്ടി പിളർന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ മുൻ കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *