
Perinthalmanna Radio
Date: 08-09-2024
പെരിന്തൽമണ്ണ : മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും. സ്റ്റേഷന് സമീപത്തായി മാർച്ച് എസ്.എച്ച്.ഒ. സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പോലീസ് തടഞ്ഞതോടെയാണ് ഉന്തുംതള്ളുമുണ്ടായത്. ക്രിമിനൽ മുഖ്യമന്ത്രിക്ക് എതിരേ സംസ്ഥാനവ്യാപകമായുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ മാർച്ച് നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്കായി വിടുവേല ചെയ്യുന്നവർക്ക് മാത്രമേ പോലീസ് സേനയിൽ ഇടമുള്ളൂവെന്ന അപമാനകരമായ അവസ്ഥയാണുള്ളതെന്നും മറ്റ് പോലീസുകാർ നാണംകെട്ട് തലതാഴ്ത്തി നിൽക്കേണ്ടിവരുന്നുവെന്നും എം.എൽ.എ. പറഞ്ഞു.
യൂത്ത് ലീഗ് മണ്ഡലം ജോയിന്റ് സെക്രട്ടറി യു.ടി. മുൻഷിർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കെ.എം.സി.സി. മണ്ഡലം സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി കെ.എം. ഫത്താഹ്, ലീഗ് നേതാക്കളായ പച്ചീരി നാസർ, പ്രൊഫ. നാലകത്ത് ബഷീർ, തെക്കത്ത് ഉസ്മാൻ, ജാഫർ പത്തത്ത്, കെ.പി. ഫാറൂഖ്, യൂത്ത് ലീഗ് നേതാക്കളായ സക്കീർ ഹുസൈൻ, റഷീദ് ചീലത്ത്, ഹബീബ് നാലകത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പി.ടി. മുറത്ത്, മുഹമ്മദ് മേലാറ്റൂർ, ശരീഫ് ഹുദവി, മൊയ്തീൻകുട്ടി, കെ.വി. സ്വാലിഹ്, നിഷാദ് കുറ്റിപ്പുളി, സെയ്ദ് ഉമ്മർ, സലാം മണലായ, മുസ്തഫ മലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
