
Perinthalmanna Radio
Date: 08-09-2024
പുഴക്കാട്ടിരി : രാമപുരം ചൊവ്വാണയിൽ പുഴയോരത്ത് പുറംപോക്കിൽ സ്ഥാപിച്ച റിവർവ്യൂ ജനകീയപാർക്ക് ഞായറാഴ്ച നാട്ടുകാർക്ക് തുറന്നു നൽകും. നാട്ടു കൂട്ടായ്മയുടെയും പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൻ്റെയും സഹകരണത്തോടെയാണ് പാർക്ക് സ്ഥാപിച്ചത്. സമർപ്പണം ഞായറാഴ്ച വൈകീട്ട് നാലിന് മഞ്ഞളാം കുഴി അലി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുലുസു ചക്കച്ചൻ അധ്യക്ഷത വഹിക്കും. കുട്ടികൾക്കും മുതിർന്നവർക്കും സൗജന്യമായി ഉപയോഗിക്കാവുന്ന റൈഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ചൊവ്വാണ പാലത്തിനോട് ചേർന്നുള്ള സർക്കാർ സ്ഥലത്താണ് പാർക്ക്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
