മുതുകുർശിയിലെ സ്റ്റീൽ-മര ഉരുപ്പടി നിർമാണ കേന്ദ്രത്തിൽ തീപ്പിടിത്തം

Share to

Perinthalmanna Radio
Date: 08-09-2024

ഏലംകുളം : മുതുകുർശി പെരുമ്പറമ്പിലെ സ്റ്റീൽ-മര ഉരുപ്പടികളുടെ നിർമാണ കേന്ദ്രത്തിൽ തീപ്പിടിത്തം. ഏതാനും മര ഉരുപ്പടികളും സ്റ്റീൽ റെയിലുകളും നശിച്ചു.
ശനിയാഴ്ച രാവിലെ 9.40-ഓടെയായിരുന്നു തീപ്പിടിത്തം. പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിൽനിന്നുള്ള രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല. ആർ.എസ്. സ്റ്റീൽസ് എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. സ്റ്റീൽ ഷീറ്റുകൾ കൊണ്ട് നിർമിച്ച കെട്ടിടമായിരുന്നു. മേൽക്കൂരയിലെയും വശങ്ങളിലെയും ഷീറ്റുകൾക്കും തീയാളിയതിനാൽ നാശമുണ്ടായിട്ടുണ്ട്. വെൽഡിങ് പണികൾ നടത്തുന്നതിനിടയിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് അനുമാനിക്കുന്നത്. നാട്ടുകാരുടെയും ജോലിക്കാരുടെയും സഹായത്തോടെയാണ് അഗ്നിരക്ഷാസേന തീ പൂർണമായും അണച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *