തിരൂർക്കാട്- ആനക്കയം റോഡിൽ ദിവസവും അപകടത്തിൽ പെടുന്നത് പത്തോളം പേർ

Share to

Perinthalmanna Radio
Date: 08-09-2024

മങ്കട : റോഡിലെ കുഴികളിൽ വീണ് അപകടം സംഭവിച്ച് ഓരോ ദിവസവും മങ്കട ഗവ. ആശുപത്രിയിൽ മാത്രം എത്തുന്നത് പത്തോളം കേസുകൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മുപ്പതിലേറെ കേസുകളാണ് ആശുപത്രിയിലെത്തിയത്. തിരൂർക്കാട്- ആനക്കയം റോഡ് ആണ് അപകടക്കെണിയൊരുക്കുന്നത്. റോഡിലെ കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴികളിൽ വീണാണ് യാത്രക്കാർക്ക് പരുക്കേൽക്കുന്നത്. ദിവസവും ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാരാണ് പരുക്കുകളോടെ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ഇതിൽ കുടുംബവും കുട്ടികളുമായി യാത്ര ചെയ്യുന്നവരും ഉൾപ്പെടും.

മഴ മാറിനിന്ന സമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതുമൂലം കാൽനടയാത്രക്കാർക്ക് വഴി നടക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. കുഴികളിൽ വീഴാതിരിക്കാൻ തെറ്റായ ദിശയിലൂടെ വണ്ടി ഓടിക്കുന്നതും അപകടത്തിന് കാരണമാകുന്നു.11 വർഷം മുൻപു നിർമിച്ച റോഡ് കാര്യമായ നവീകരണ പ്രവൃത്തികൾ ഒന്നും നടത്താത്തതു മൂലമാണ് ഇത്രയേറെ തകർച്ച നേരിട്ടത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബജറ്റിൽ ടോക്കൺ തുക വകയിരുത്തുകയല്ലാതെ റോഡ് നവീകരണത്തിന് ആവശ്യമായ തുക വകയിരുത്തിയില്ല. ഇതുമൂലം തിരൂർക്കാട് മുതൽ ആനക്കയം വരെയുള്ള മുഴുവൻ ഭാഗങ്ങളും കുഴികൾ നിറഞ്ഞ് അപകട ഭീഷണിയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *