പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ മൂന്ന് സീറ്റുകൾവീതം കൂടി

Share to

Perinthalmanna Radio
Date: 09-09-2024

പെരിന്തൽമണ്ണ : തദ്ദേശ സ്ഥാപനങ്ങളുടെ അംഗങ്ങളുടെ എണ്ണവും സംവരണവും പുതുക്കി നിശ്ചയിച്ചപ്പോൾ പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ മൂന്ന് സീറ്റുകൾവീതം കൂടി.

പുലാമന്തോൾ, വെട്ടത്തൂർ, താഴേക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളിലാണ് മൂന്നുവീതം സീറ്റുകൾ കൂടിയത്. ഭൂവിസ്തൃതിയിൽ വലിയ പഞ്ചായത്തുകളാണിവ. മണ്ഡലത്തിലെ മേലാറ്റൂർ, ഏലംകുളം എന്നിവിടങ്ങളിൽ രണ്ടു വീതം സീറ്റുകളാണ് കൂടിയത്.

ഇതുകൂടാതെ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ 17 സീറ്റുകളുണ്ടായിരുന്നത് 19 ആയി ഉയർന്നു. പഞ്ചായത്തുകളിൽ നിലവിലുണ്ടായിരുന്ന സീറ്റും പുതിയതും ഇങ്ങനെ: പുലാമന്തോൾ (20-23), വെട്ടത്തൂർ (16-19), താഴേക്കോട്(21-24), മേലാറ്റൂർ (16-18), ഏലംകുളം (16-18), ആലിപ്പറമ്പ് (21-24).

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുല്യ നിലയിലായതോടെ നറുക്കെടുപ്പിലൂടെ ഏലംകുളത്ത് യു.ഡി.എഫും മേലാറ്റൂരിൽ എൽ.ഡി.എഫും ആണ് ഭരണത്തിൽ വന്നത്. 17 സീറ്റുകളുള്ള പെരിന്തൽമണ്ണ ബ്ലോക്കിൽ 11 സീറ്റുള്ള യു.ഡി.എഫ്. ആണ് ഭരണത്തിൽ. എൽ.ഡി.എഫിന് മൂന്ന് സ്വതന്ത്രരുൾപ്പെടെ ആറ് അംഗങ്ങളാണ്. ജനറൽ (7), വനിത (8), പട്ടികജാതി വനിത (1) എന്ന ക്രമത്തിലായിരുന്നു. രണ്ട് സീറ്റുകൾ വർധിച്ചതോടെ എട്ട് വനിതാ സംവരണ സീറ്റുകളുണ്ടായിരുന്നത് പത്ത് ആയി ഉയർന്നു. പട്ടികജാതി സംവരണ സീറ്റ് ഒന്നിൽ നിന്ന് രണ്ടായും മാറി. പട്ടികജാതി വനിതാ വിഭാഗത്തിൽ ഒരു സീറ്റ് തന്നെയാണ്. നഗരസഭകളിലെ വാർഡ് വർധന നടപ്പായിട്ടില്ല. ബ്ലോക്കിലെയും പഞ്ചായത്തിലെയും സീറ്റുകളുടെ എണ്ണം വർധിച്ചതോടെ ഇതിനനുസരിച്ച് വാർഡ് വിഭജനം നടത്തണം. പല ഭാഗങ്ങളും കൂട്ടിച്ചേർത്തും ഒഴിവാക്കിയും പ്രകൃതിജന്യമായ അതിരുകൾ കണക്കാക്കിയുമാണ് വാർഡ് വിഭജനം നടത്തുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *