
Perinthalmanna Radio
Date: 13-09-2024
പെരിന്തൽമണ്ണ : നഗരസഭകളുടെ വാർഡ് പുനർ നിർണയത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭയിലെ വാർഡുകളുടെ എണ്ണം 37 ആയി കൂടും. നിലവിലെ 34 വാർഡുകൾക്ക് പുറമേ മൂന്നെണ്ണമാണ് കൂട്ടുന്നത്. ഇതോടെ വനിതാ സംവരണ സീറ്റുകൾ 15-ൽനിന്ന് 19 ആയും എസ്.സി. സംവരണസീറ്റ് രണ്ടിൽ നിന്ന് നാലായും കൂടിയിട്ടുണ്ട്. 15 ജനറൽ സീറ്റുകളുണ്ടായിരുന്നത് 12 ആയി കുറയും. നഗരസഭ രൂപവത്കരിച്ചപ്പോൾ മുതൽ എൽ.ഡി.എഫിനാണ് നഗരസഭാ ഭരണം. നിലവിൽ മൂന്ന് സി.പി.എം. സ്വതന്ത്രരടക്കം 20 സീറ്റുകളാണ് ഇടതു മുന്നണിക്കുള്ളത്.
സ്വതന്ത്രരടക്കം കോൺഗ്രസിന് ഏഴും ലീഗിന് ആറും ഒരു സ്വതന്ത്രനുമടക്കം 14 സീറ്റുകളാണ് പ്രതിപക്ഷത്തിന്. 2010-ലെ തിരഞ്ഞെടുപ്പിൽ ആകെ 34 സീറ്റുകളിൽ എൽ.ഡി.എഫും യു.ഡി.എഫും 17 സീറ്റുകൾ നേടി തുല്യനിലയിലായപ്പോൾ നറുക്കെടുപ്പിലൂടെ ഭരണം ഇടതുപക്ഷത്തിന് ലഭിക്കുകയായിരുന്നു. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. 21 സീറ്റിലും യു.ഡി.എഫ്. 13 സീറ്റിലും വിജയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
