
Perinthalmanna Radio
Date: 13-09-2024
പെരിന്തൽമണ്ണ : ഓണവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളിലും മറ്റും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ എക്‌സൈസിന്റെ പ്രത്യേക പരിശോധന. എക്‌സൈസ് സർക്കിൾ, റേഞ്ച് ഓഫീസുകളുടെയും മലപ്പുറം രഹസ്യവിഭാഗത്തിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സംയുക്ത പരിശോധനയാണ് വ്യാഴാഴ്ച നടത്തിയത്. പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി., മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡുകൾ, പെരിന്തൽമണ്ണ മാർക്കറ്റ്, പൊതുജനം കൂട്ടമായെത്തുന്ന സ്ഥലങ്ങൾ തുടങ്ങിയിടങ്ങളിലാണ് പരിശോധന നടത്തിയത്. മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും മണത്ത് കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച ലെയ്ക എന്ന നായയും പരിശോധനയിൽ പങ്കെടുത്തു. പെരിന്തൽമണ്ണ എക്‌സൈസ് ഇൻസ്‌പെക്ടർ എം. യൂനുസിന്റെ നേതൃത്വത്തിൽ അസി. ഇൻസ്‌പെക്ടർമാരായ കുഞ്ഞാലൻകുട്ടി, മനോജ്കുമാർ, ഷിബു, പ്രിവന്റീവ് ഓഫീസർമാരായ പ്രസാദ്, സായ്‌റാം, റഫീഖ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്, അനീഷ്, നിപുൺ, അച്യുതൻ, ഡോഗ് ട്രെയിനർ പ്രശാന്ത് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
