ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും

Share to

Perinthalmanna Radio
Date: 15-09-2024

കൊച്ചി ∙ പ‍ഞ്ചാബ് എഫ്സിയുടെ വലയിൽ ഗോളുകൾ കൊണ്ടു പൂക്കളമിടാൻ മോഹിച്ചു കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ 11–ാം സീസണിലെ ആദ്യ പോരിനായി ഇന്നു കളത്തിലിറങ്ങുമ്പോൾ എല്ലാ കണ്ണുകളും മികായേൽ സ്റ്റാറെയെന്ന സ്വീഡിഷ് കോച്ചിൽ! ‘‘മത്സരം ടഫ് ആയിരിക്കും. പക്ഷേ, പഞ്ചാബിനെ മറികടക്കാനാകുമെന്നു തന്നെയാണു പ്രതീക്ഷ.’’

ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഏറ്റവും സ്ഥിരതയുള്ള പ്രകടനം സമ്മാനിച്ച ‘ഇവാൻ’ യുഗത്തിനു ശേഷമുള്ള ആദ്യ ഐഎസ്എൽ സീസണിൽ ടീമിനെ കളത്തിലിറക്കുന്ന സ്റ്റാറെയെ സംബന്ധിച്ചിടത്തോളം ആദ്യ മത്സരം ഏറെ നിർണായകം.

ഇന്നു രാത്രി 7.30നു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറുന്ന മത്സരം സ്പോർട്സ് 18 ചാനൽ, ജിയോ സിനിമ ആപ് എന്നിവയിൽ തത്സമയം. തിരുവോണ ദിനത്തിൽ നഗരത്തിലെ തിരക്കു പരിഗണിച്ചു സ്റ്റേ‍‍ഡിയത്തിലെ പകുതി സീറ്റുകളിൽ മാത്രമാണു പ്രവേശനം.

മൂന്നു വട്ടം ഐഎസ്എൽ ഫൈനൽ കളിച്ചിട്ടും കിട്ടാതെ പോയ കപ്പാണു ബ്ലാസ്റ്റേഴ്സ് മോഹിക്കുന്നത്. പുതിയ കോച്ച് പുതിയ തന്ത്രങ്ങളും പുതുക്കിയ ടീമുമായി കളത്തിലിറങ്ങുമ്പോൾ ആരാധകർ പ്രതീക്ഷയിലാണ്. തായ്‌ലൻ‌ഡിലെ പ്രീ സീസൺ സൗഹൃദ മത്സരങ്ങൾക്കു ശേഷം ഡ്യുറാൻഡ് കപ്പ് കളിച്ച ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ ബെംഗളൂരു എഫ്സിയോട് അവസാന നിമിഷം വഴങ്ങിയ ഗോളിൽ കീഴടങ്ങിയിരുന്നു.

‘‘പ്രീ സീസണും ഡ്യുറാൻഡ് കപ്പും ഐഎസ്എലിൽ നിന്നു തീർത്തും വ്യത്യസ്തമാണ്. പക്ഷേ, അവ നൽകിയ പാഠങ്ങൾ കൂടി കണക്കിലെടുത്താകും ഐഎസ്എലിൽ ഇറങ്ങുക’’– സ്റ്റാറെ പറയുന്നു. ഡ്യുറാൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സും പഞ്ചാബും 1–1 സമനിലയിൽ പിരിഞ്ഞിരുന്നു. പഴയ കണക്കുകളിൽ കാര്യമില്ലെങ്കിലും കഴിഞ്ഞ സീസണിൽ പഞ്ചാബ് നൽകിയ 3–1 തോൽ‌വി ബ്ലാസ്റ്റേഴ്സ് ആരാധകർ മറന്നിരിക്കില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *