
Perinthalmanna Radio
Date: 16-09-2024
പെരിന്തൽമണ്ണ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ഇന്ന് ആഘോഷിക്കും. മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗൃഹീതമായ സുദിനം വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നൽകും. റബീഉൽ അവ്വൽ ഒന്നു മുതൽ വിവിധ മഹല്ലുകളുടെ നേതൃത്വത്തിൽ പ്രവാചക പ്രകീർത്തന സദസ്സും പ്രഭാഷണങ്ങളും നടക്കുന്നുണ്ട്. പ്രവാചക പ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനമാണ് നബിദിനം. പള്ളികളും മദ്രസകളും വീടുകളുമടക്കം തോരണങ്ങളാൽ നിറഞ്ഞു.
ഇന്ന് പുലർച്ചെ പള്ളികൾ മൗലിദ് പാരായണം നടത്തി. തുടർന്ന് നബിദിന ഘോഷയാത്രയും നടക്കും. അന്നദാനവുമുണ്ടാകും. ഭക്ഷണവും മധുര പാനീയങ്ങളും ഘോഷയാത്രയെ വരവേൽക്കും. ദഫ്മുട്ടും അറബനമുട്ടും സ്കൗട്ടും ഘോഷ യാത്രയിൽ അണിനിരക്കും. മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പള്ളികളിൽ മൗലീദ് പാരായണ സദസ്സുകളും അന്നദാനവും നടക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
