മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക് അയച്ചു

Share to

Perinthalmanna Radio
Date: 16-09-2024

മലപ്പുറം: നിപ രോഗ ലക്ഷണങ്ങളുള്ള പത്തു പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. കോഴിക്കോട്ടെ ലാബിലാണു പരിശോധന നടക്കുന്നത്. അതേ സമയം, വണ്ടൂരിൽ മരിച്ച 24കാരന്റെ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്. ചെറിയ രീതിയിൽ രോഗ ലക്ഷണങ്ങളുള്ളവരുടെ സാംപിളാണ് മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് എടുത്തത്. അതേ സമയം, ബെംഗളൂരുവിൽ നിന്ന് എത്തിയ ശേഷം യുവാവ് എവിടെയെല്ലാം പോയെന്ന വിവരങ്ങൾ ശേഖരിക്കുകയാണ്. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. തിരുവാലി പഞ്ചായത്തിൽ പനിയുമായി ബന്ധപ്പെട്ട സർവേ പുരോഗമിക്കുകയാണ്. ഇന്നു വൈകീട്ട് സർവേഫലം ലഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു. നിപ നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട വാർഡുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വ്യാപാരസ്ഥാപനങ്ങൾ രാവിലെ പത്തു മുതൽ വൈകീട്ട് ഏഴുവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല. സിനിമാ തിയറ്ററുകൾ പ്രവർത്തിക്കുന്നതു വിലക്കിയിട്ടുണ്ട്. അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *