നിപയിൽ ആശ്വാസം; 10 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

Share to

Perinthalmanna Radio
Date: 18-09-2024

മലപ്പുറം: സംസ്ഥാനത്ത് ഇന്നും നിപയിൽ ആശ്വാസം. നിരീക്ഷണത്തിലുണ്ടായിരുന്ന 10 പേരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ 26 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇവരുടെ ഫലം നെഗറ്റീവായതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 266 ആയി. മരിച്ച യുവാവിൻറെ മാതാവും അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെയാണ് ഇന്ന് നെഗറ്റീവ് ആയത്.

176 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലും  90 പേർ സെക്കൻഡറി സമ്പർക്ക പട്ടികയിലും ഉൾപ്പെട്ടവരാണ്. ഇതിൽ 81 ആരോഗ്യ പ്രവർത്തകരുമുണ്ട്. 11 പേരെയാണ് ഇന്ന്  പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിത്.  ആരോഗ്യ വകുപ്പ് നടത്തിയ സർവേയിൽ 175 പനി കേസുകൾ റിപ്പോർട്ട് ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *