
Perinthalmanna Radio
Date: 20-09-2024
അങ്ങാടിപ്പുറം : കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ ആംബുലൻസുകൾക്കും രക്ഷയില്ല. നിത്യേന നൂറു കണക്കിന് ആംബുലൻസുകളാണ് ഇതുവഴി കടന്നു പോകുന്നത്.
മണ്ണാർക്കാട് നിന്ന് അത്യാസന്ന നിലയിലുള്ള ഒരു കുട്ടിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് വേഗം കടന്നുപോകാനായി ആംബുലൻസിൽനിന്ന് യുവാവിറങ്ങി വഴിയൊരുക്കേണ്ടി വന്നു. ഡ്രൈവറുടെ കൂടെ ഉണ്ടായിരുന്ന ഷിയാസ് എന്ന യുവാവാണ് ആംബുലൻസിനൊപ്പം ഓടി മറ്റു വാഹന ഡ്രൈവർമാരോട് കാര്യം പറഞ്ഞു മനസ്സിലാക്കി വഴി ഒരുക്കിക്കൊടുത്തത്.
വ്യാഴാഴ്ച മൂന്നോടെയാണ് സംഭവം. അങ്ങാടിപ്പുറത്ത് ആഴ്ചകളായി രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുകയാണ്. നിരവധി ആംബുലൻസുകളാണ് ഗതാഗതക്കുരുക്കുമൂലം ദിവസവും ദുരിതമനുഭവിക്കുന്നത്,
അങ്ങാടിപ്പുറം മേൽപ്പാലം ഇറങ്ങുന്ന ഭാഗത്ത് റോഡിൽ വലിയ കുഴികൾ വീണ്ടും രൂപപ്പെട്ടതാണ് ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാകാൻ കാരണം. റോഡ് ഉടനീളം പല ഭാഗത്തും കുഴികളാണ്. കുഴികൾ ദേശീയപാത അധികൃതർ രണ്ടു മൂന്ന് തവണ താൽക്കാലികമായി അടച്ചിരുന്നെങ്കിലും ഒരാഴ്ച കഴിയുമ്പോഴേക്കും റോഡ് പൊട്ടിപ്പൊളിയുന്നു. റോഡ് അടിയന്തരമായി നല്ലരീതിയിൽ അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കിയാൽ തന്നെ ഗതാഗതക്കുരുക്കിന് ആശ്വാസമുണ്ടാകുമെന്നാണ് പൊതു ജനാഭിപ്രായം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
