പട്ടിക്കാട് മൊബൈൽ ഷോപ്പിൽ മോഷണം; നാലു ലക്ഷം രൂപയുടെ ഫോണുകൾ നഷ്ടമായി

Share to

Perinthalmanna Radio
Date: 22-09-2024

പട്ടിക്കാട്: മൊബൈൽ ഷോപ്പിൽ നിന്ന് നാലുലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു. ചുങ്കം ജങ്ഷനിൽ പെരിന്തൽമണ്ണ റോഡിലുള്ള സ്ഥാപനത്തിൽ വെള്ളിയാഴ്ച രാത്രി 9.30-നും ശനിയാഴ്ച പുലർച്ചെയ്ക്കുമിടയിലാണ് സംഭവം. രാവിലെ ഒൻപതിന് സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ഷട്ടറിന്റെ പൂട്ടുപൊളിച്ച് സൈഡിലുള്ള ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ഷോപ്പിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നാലു ലക്ഷത്തോളം രൂപ വിലവരുന്ന പുതിയ മൊബൈൽ ഫോണുകളാണ് കവർന്നത്. ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേലാറ്റൂർ പോലീസും മലപ്പുറത്തുനിന്നെത്തിയ വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. മോഷ്ടാവ് മുഖംമറച്ച നിലയിലായിരുന്നു. മോഷ്ടാവിനെ ഉടൻ പിടികൂടണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ശാന്തപുരം ചുങ്കം യൂണിറ്റ് പ്രസിഡന്റ് എ. മുബഷിർ, സെക്രട്ടറി എ. ലത്തീഫ് എന്നിവർ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *