ഷൊർണൂർ -നിലമ്പൂർ പാതയിൽ ട്രെയിനുകളുടെ വേഗം കൂട്ടുന്നു

Share to

Perinthalmanna Radio
Date: 22-09-2024

പെരിന്തൽമണ്ണ: ഷൊർണൂർ -നിലമ്പൂർ പാതയിൽ ട്രെയിനുകളുടെ വേഗം കൂട്ടാൻ തീരുമാനം. നിലവിൽ 75 കിലോമീറ്ററായിരുന്നത് 85 കിലാേമീറ്ററായാണ് വർധിപ്പിക്കുക. ഇതോടെ, നിലമ്പൂർ -ഷൊർണൂർ പാതയുടെ വികസനത്തിന് മലപ്പുറത്ത് മനോരമ നടത്തിയ ആശയക്കൂട്ടായ്മയിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നുകൂടി യാഥാർഥ്യമായി. നിലമ്പൂർ – ഷൊർണൂർ പാതയുടെ ദൈർഘ്യം 66 കിലോമീറ്ററാണ്. നിലവിൽ 1.35- 1.40 മണിക്കൂർ കൊണ്ടാണ് ഈ ദൂരം ഓടിയെത്തുന്നത്. വേഗം കൂട്ടുന്നതോടെ 1.30 മണിക്കൂറായി കുറയും. 10 മിനിറ്റ് വ്യത്യാസത്തിന് യാത്രക്കാർക്ക് ഷൊർണൂരിൽനിന്നു കണക്‌ഷൻ ട്രെയിനുകൾ കിട്ടാതെ പോകുന്ന അവസ്ഥയ്ക്ക് പരിഹാരമാകും. ചെന്നൈ സതേൺ റെയിൽവേ ആസ്ഥാനത്തുനിന്നാണ് വേഗം കൂട്ടാൻ അനുമതിയായത്. പാലക്കാട് ഡിവിഷൻ അനുവാദം നൽകുന്ന മുറയ്ക്ക് നടപ്പാക്കും. നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന് ഒരു കോച്ച് കൂടി അനുവദിക്കാൻ തീരുമാനമായത് ആണ് മറ്റാെരു നേട്ടം. നിലവിൽ 14 കോച്ചുകളാണ്.

വൈകാതെ കോച്ചുകളുടെ ലഭ്യതയ്ക്കനുസരിച്ച് 15 ആക്കും. പി.വി.അബ്ദുൽ വഹാബ് എംപി, നിലമ്പൂർ -മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ എന്നിവരുടെ ഇടപെടലും നേട്ടങ്ങൾക്ക് പിന്നിലുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *