
Perinthalmanna Radio
Date: 23-09-2024
അങ്ങാടിപ്പുറം: ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിലേയും മേൽപാലത്തിന് സമീപത്തേയും കുഴികൾ അടച്ചതോടെ അങ്ങാടിപ്പുറത്തിന് ആശ്വാസം. ഇന്ന് അങ്ങാടിപ്പുറത്ത് കാര്യമായ ഗതാഗതക്കുരുക്ക് ഇല്ല.
ഗതാഗത കുരുക്കിന് ആക്കം കൂട്ടിയിരുന്ന അങ്ങാടിപ്പുറം മേൽപാലത്തിന് സമീപത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ കഴിഞ്ഞ ദിവസവും മേൽപാലത്തിൽ ഉണ്ടായിരുന്ന കുഴികൾ ഇന്നലെയും അടച്ചതോടെയാണ് ഗതാഗത കുരുക്ക് കുറയാന്‍ കാരണമായത്. സ്ക്കൂളുകൾ ഓണം അവധിക്ക് ശേഷം തുറന്ന ദിവസമായിട്ട് പോലും അങ്ങാടിപ്പുറത്ത് ഇന്ന് ഗതാഗത കുരുക്ക് ഉണ്ടായിരുന്നില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
