ജില്ലയിൽ സ്ഥിരീകരിച്ചത് എംപോക്സിന്റെ അതിവേഗ വ്യാപനശേഷിയുള്ള വകഭേദം

Share to

Perinthalmanna Radio
Date: 24-09-2024

മലപ്പുറം ∙ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു സ്ഥിരീകരിച്ചത് എംപോക്സിന്റെ ക്ലെയ്ഡ് വൺ ബി ഇനം (സ്ട്രെയിൻ). രാജ്യത്ത് ആദ്യമായാണ് ഈ വകഭേദം സ്ഥിരീകരിക്കുന്നത്. പുണെ വൈറോളജി ലാബിലെ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. അതിവേഗ വ്യാപന ശേഷിയുള്ള ഇനമാണിത്. എങ്കിലും മരണനിരക്ക് 5% മാത്രമാണുള്ളതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ മാസം ആദ്യം ഡൽഹിയിലെ ആശുപത്രിയിൽ എംപോക്സ് സ്ഥിരീകരിച്ച ഹരിയാന ഹിസാർ സ്വദേശിയായ 26 വയസ്സുകാരനു ക്ലെയ്ഡ് 2 ഇനത്തിലുള്ള വൈറസാണ് ബാധിച്ചിരുന്നത്.

ദുബായിൽനിന്ന് സെപ്റ്റംബർ 13നു കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ചാത്തല്ലൂർ സ്വദേശിയായ 38 വയസ്സുകാരനാണ് ക്ലെയ്ഡ് വൺ ബി ഇനം സ്ഥിരീകരിച്ചത്. നിലവിൽ യുവാവിന്റെ ആരോഗ്യ സ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ 23 പേരുണ്ടെങ്കിലും ആർക്കും രോഗലക്ഷണങ്ങളില്ല. അതേസമയം, യുവാവിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *