
Perinthalmanna Radio
Date: 26-09-2024
പെരിന്തൽമണ്ണ: ബൈപ്പാസ് ജംഗ്ഷനിൽ ആയിഷ കോംപ്ലക്സിന് എതിർവശത്ത് ലോറി മറിഞ്ഞു. പാൽ ഇറക്കി കോഴിക്കോട് നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്ര മധ്യേയാണ് പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിൽ ഇന്ന് പുലർച്ചെ 02:45 ഓടെ ലോറി മറിഞ്ഞത്. പൊള്ളാച്ചി സ്വദേശികളായ ഡ്രൈവർ അമലലിംഗേശ്വരൻ (50) ക്ലീനർ അബ്ദുൽ ഹമീദ് (29) എന്നിവരെ നിസാര പരിക്കുകളോടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ട്രോമാ കെയർ, പെരിന്തൽമണ്ണ പോലീസ്, ഫയർ & റെസ്ക്യു എന്നിവർ സ്ഥലത്തെത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
