അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മേലാറ്റൂർ റെയിൽവേ ഗേറ്റ് തുറന്നു

Share to

Perinthalmanna Radio
Date: 26-09-2024

മേലാറ്റൂർ : അറ്റകുറ്റ പണികൾ പൂർത്തിയാക്കി മേലാറ്റൂർ റെയിൽവേ ഗേറ്റ് തുറന്നു. മേലാറ്റൂർ- പാണ്ടിക്കാട് റോഡിലെ റെയിൽവേ ലെവൽ ക്രോസിങ് ഗേറ്റാണ് ഇന്നലെ രാവിലെ 10 മുതൽ അടച്ചിട്ട് അറ്റകുറ്റ പണികൾ തുടങ്ങിയത്. ഇന്നു രാവിലെയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റെയിൽവേ ഗേറ്റ് തുറന്നു കൊടുത്തത്.

ഇന്നലെ പകൽ സമയത്തെ അറ്റകുറ്റപ്പണി യാത്രക്കാരെ വലച്ചു. സ്കൂൾ, കോളജ് വിദ്യാർഥികളാണ് ഏറെ പ്രയാസപ്പെട്ടത്. മേലാറ്റൂരിലെയും സമീപ പ്രദേശങ്ങളിലെയും അനേകം സ്കൂൾ ബസുകൾ ഗേറ്റിന്റെ ഇരുവശത്തും വിദ്യാർഥികളെ ഇറക്കി. ശേഷം റെയിൽപാത മുറിച്ചു കടന്നാണ് വിദ്യാർഥികൾ വിദ്യാലയങ്ങളിൽ എത്തിയത്. മഞ്ചേരി – കുമരംപുത്തൂർ സംസ്ഥാന പാതയും നിലമ്പൂർ – പെരുമ്പിലാവ് സംസ്ഥാന പാതയും കടന്നു പോകുന്ന വഴിയാണിത്.

മാസങ്ങൾക്ക് മുൻപും ഇവിടെ അറ്റകുറ്റ പണികൾക്കായി ഗേറ്റ് അടച്ചിരുന്നു. ഗേറ്റിന്റെ പ്രവൃത്തിയും ഇരു ഭാഗത്തു നിന്നും റോഡ് വന്നു ചേരുന്ന ഭാഗത്തെ കല്ലുകൾ ഇളക്കിമാറ്റി പുനഃസ്ഥാപിക്കുന്ന ജോലികളുമാണ് നടന്നത് .

കഴിഞ്ഞ ദിവസം പട്ടിക്കാട് റെയിൽവേ ഗേറ്റിലെ ജോലികൾ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് നടത്തിയത് . എന്നാൽ മേലാറ്റൂരിൽ പകൽ ഗേറ്റ് അടച്ചിട്ടതാണ് തിരിച്ചടിയായത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *