
Perinthalmanna Radio
Date: 26-09-2024
അജ്നാസ്.
പെരിന്തൽമണ്ണ ∙ വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ രണ്ടാം തവണയും കാപ്പ നിയമ പ്രകാരം പെരിന്തൽമണ്ണയിൽ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കൽ അജ്നാസിനെയാണ് (39) ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ടൗണിൽ വച്ച് അറസ്റ്റ് ചെയ്തത്.
അജ്നാസിനെ മുൻപ് കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. അന്ന് വിലക്ക് ലംഘിച്ചതിനു പെരിന്തൽമണ്ണ പൊലീസ് പിടികൂടിയിരുന്നു. പ്രവേശന വിലക്കിന്റെ കാലാവധി തീർന്നതോടെ അജ്നാസ് നാട്ടിലെത്തി. അങ്ങാടിപ്പുറത്ത് നടന്ന വധശ്രമക്കേസിൽ പ്രതിയായതോടെയാണ് വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
