
Perinthalmanna Radio
Date: 26-09-2024
പെരിന്തൽമണ്ണ: ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടർ വർക്കേഴ്സ് യൂണിയന്റെ(സിഐടിയു) പെരിന്തൽമണ്ണ ജോ.ആർടി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ഫിറ്റ്നസ് ദിനങ്ങൾ വെട്ടിക്കുറച്ച നടപടി പുന:സ്ഥാപിക്കുക, ജോയിന്റ് ആർടി ഓഫിസിലെ എംവിഐ, എഎംവിഐ തുടങ്ങിയ ജീവനക്കാരുടെ കുറവ് പരിഹരിക്കുക, മോട്ടർ തൊഴിൽ മേഖലയെ തകർക്കുന്ന നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു മാർച്ച്. ജില്ലാ സെക്രട്ടറി എം.എം.മുസ്തഫ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജോ.സെക്രട്ടറി ദിലീപ് അങ്ങാടിപ്പുറം ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പ്രസിഡന്റ് അറുമുഖൻ, ഏരിയാ പ്രസിഡന്റ് പി.പി.സത്യനാരായണൻ, ജില്ലാ കമ്മിറ്റി അംഗം ജലീൽ നെച്ചിയിൽ, ഏരിയാ സെക്രട്ടറി പി.ഗോപാലൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ മനോജ്, മുബാറക്, ഗഫൂർ, ദാസൻ, കൃഷ്ണദാസ്, രമേശ്, നാസർ, മുനിസിപ്പൽ സെക്രട്ടറി രാധാകൃഷ്ണൻ, അനിൽകുമാർ അങ്ങാടിപ്പുറം എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
