കുലുക്കല്ലൂർ, മേലാറ്റൂർ ക്രോസിങ് സ്‌റ്റേഷനുകളുടെ ടെൻഡർ പുതുക്കി

Share to

Perinthalmanna Radio
Date: 27-09-2024

പെരിന്തൽമണ്ണ ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ കുലുക്കല്ലൂർ, മേലാറ്റൂർ ക്രോസിങ് സ്‌റ്റേഷനുകളുടെ നിർമാണത്തിനു റെയിൽവേ ക്ഷണിച്ച ടെൻഡർ പുതുക്കി. ഓഗസ്റ്റ് 28ലെ ടെൻഡർ പിൻവലിച്ചാണ് ഇപ്പോൾ റീടെൻഡർ നടത്തിയത്.

റീടെൻഡർ പ്രകാരം ഒക്ടോബർ 24 ആണു ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി. കുലുക്കല്ലൂരിൽ 9.01 കോടി രൂപയും മേലാറ്റൂരിൽ 8.04 കോടി രൂപയുമാണു പ്രതീക്ഷിക്കുന്ന ചെലവ്. നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ടെൻഡർ പുതുക്കിയതു സാങ്കേതിക കാരണങ്ങളാലാണെന്നു റെയിൽവേ അധികൃതർ അറിയിച്ചു.

65 കിലോമീറ്റർ ദൂരമുള്ള പാതയിൽ നിലവിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് ക്രോസിങ് സ്‌റ്റേഷനുള്ളത്. സിംഗിൾ ലൈൻ പാതയായതിനാൽ നിലവിൽ വാണിയമ്പലത്തു നിന്നോ ഷൊർണൂരിൽ നിന്നോ പുറപ്പെടുന്ന ട്രെയിനുകൾക്ക് 27 കിലോമീറ്റർ പിന്നിട്ട ശേഷമേ പരസ്പരം കടന്നു പോകാനാവൂ. ഇതിന്റെ ഭാഗമായി ട്രെയിനുകൾ മിക്കപ്പോഴും കൂടുതൽ സമയം പിടിച്ചിടേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. പുതിയ ക്രോസിങ് സ്റ്റേഷനുകൾ യാഥാർഥ്യമായാൽ ഇവിടങ്ങളിൽ നിന്നെല്ലാം ട്രെയിനുകൾക്കു പരസ്പരം കടന്നു പോകാനാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *