
Perinthalmanna Radio
Date: 27-09-2024
മലപ്പുറം: തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ പിൻവാങ്ങാൻ ഇനി രണ്ടാഴ്ച മാത്രം ശേഷിക്കേ ജില്ലയില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. ഒക്ടോബർ പകുതിയോടെ തെക്ക് പടിഞ്ഞാറൻ കാലവർഷ സീസണ്‍ കഴിയുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബർ 26 വരെ 1924.7 മില്ലീ മീറ്റർ മഴ പ്രതീക്ഷിച്ചപ്പോള്‍ ലഭിച്ചത് 1736.1 ഉം. 118.6 മില്ലീമീറ്റർ മഴയുടെ കുറവുണ്ട്. പത്ത് ശതമാനത്തിന്റെ കുറവ്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മാനദണ്ഡപ്രകാരം മഴയില്‍ 19 ശതമാനം വരെ കുറവാണെങ്കിലും സാധാരണ മഴയായാണ് രേഖപ്പെടുത്തുക.
പ്രതീക്ഷിച്ചതിനേക്കാള്‍ 20 ശതമാനം മുതല്‍ 59 ശതമാനം വരെ കൂടുതല്‍ മഴ ലഭിച്ചാല്‍ മാത്രമേ അധിക മഴയായി രേഖപ്പെടുത്തൂ. ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് മഴക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മാസം 28 മുതല്‍ 30 വരെ പല ജില്ലകളിലും യെല്ലോ അലേർട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മലപ്പുത്ത് മഴ മുന്നറിയിപ്പുകളില്ല.
കഴിഞ്ഞ വർഷം ജൂണ്‍ മുതല്‍ സെപ്തംബർ ആദ്യ ആഴ്ച വരെ മഴയില്‍ 40 ശതമാനത്തിന്റെ കുറവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് പെയ്ത മഴയാണ് ജില്ലയെ മഴക്കുറവില്‍ നിന്ന് രക്ഷിച്ചത്. ഇത്തവണ ജൂണില്‍ മഴയില്‍ 24 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ജൂലായ് പകുതിയോടെ പെയ്ത പെരുമഴയാണ് ജില്ലയെ വലിയ മഴക്കുറവില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ സെപ്തംബറില്‍ മിക്ക ദിവസങ്ങളിലും മഴ മാറിനിന്നു. മഴക്കുറവ് പ്രധാനമായും നെല്‍കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
