
Perinthalmanna Radio
Date: 28-09-2024
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയിലെ വഴിയോര കച്ചവടക്കാരോട് അധികാരികള്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയന്‍ എസ്ടിയു നിയോജക മണ്ഡലം കമ്മിറ്റി മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. എസ്ടിയു സംസ്ഥാന സെക്രട്ടറി സി. അബ്ദുള്‍നാസര്‍ ഉദ്ഘാടനം ചെയ്തു. സര്‍വേയില്‍ ഉള്‍പ്പെട്ട മുഴുവന്‍ വഴിയോര കച്ചവടക്കാര്‍ക്കും തിരിച്ചറിയില്‍ കാര്‍ഡ് വിതരണം ചെയ്യുക, വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കുക, വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി തയാറാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.
യൂണിയന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഷിഹാബ് കളക്കണ്ടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റും മുനിസിപ്പല്‍ പ്രതിപക്ഷ നേതാവുമായ പച്ചീരി ഫാറൂക്ക് മുഖ്യപ്രഭാഷണം നടത്തി. സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജുനൈദ് പരവക്കല്‍, മണ്ഡലം പ്രസിഡന്‍റ് തെക്കത്ത് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി കട്ടുപ്പാറ മുഹമ്മദാലി, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എസ്ടിയു ജില്ലാ ട്രഷറര്‍ ബഷീര്‍ ചീനിക്കല്‍, സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയന്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് സൈതലവി മുള്ള്യാകുര്‍ശി, മണ്ഡലം ട്രഷറര്‍ ഉണ്ണീന്‍കുട്ടി ആനമങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായ രാമകൃഷ്ണന്‍, ഹരിദാസന്‍നായര്‍, റഷീദ് മണ്ണാര്‍മല, നൂറുദീന്‍ എടാക്കല്‍, യൂനുസ് തൂത, മോഹനന്‍ കരിമ്ബ്, മുഹമ്മദാലി ജൂബിലി എന്നിവര്‍ നേതൃത്വം നല്‍കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
