
Perinthalmanna Radio
Date: 01-10-2024
അങ്ങാടിപ്പുറം : പഞ്ചായത്തിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്കെതിരെയും ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെയും ഭരണസമിതി അംഗങ്ങൾ സത്യാഗ്രഹസമരം നടത്തി. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, അംഗങ്ങളായ ഫൗസിയ തവളേങ്ങൽ, വാക്കാട്ടിൽ സുനിൽബാബു, സലീന താണിയൻ, കെ.ടി. അൻവർ, ബഷീർ തൂമ്പലക്കാടൻ, ഷിഹാബ്, ജസീന അങ്കക്കാടൻ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിൽ ആകെയുള്ള 21 ജീവനക്കാരിൽ 17 പേരെയും അടുത്തിടെയാണ് സ്ഥലംമാറ്റിയത്. ലൈസൻസിന് വരുന്ന വ്യാപാരികൾ, പെർമിറ്റിനും നമ്പറിങ്ങിനും വരുന്ന കെട്ടിട ഉടമകൾ, വിവാഹ രജിസ്ടേഷൻ സർട്ടിഫിക്കറ്റ്, ജനന, മരണ സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് വരുന്നവർ തുടങ്ങി വിവിധ ആവശ്യങ്ങൾക്കെത്തുന്നവരെല്ലാം പ്രയാസപ്പെടുകയാണെന്ന് സമരക്കാർ പറഞ്ഞു.
പകരം നിയമനങ്ങൾ നടന്നില്ലെങ്കിൽ ഓരോ വാർഡിലെയും അംഗങ്ങളുടെ നേതൃത്വത്തിൽ അനിശ്ചിതകാലസത്യാഗ്രഹം തുടങ്ങുമെന്ന് യു.ഡി.എഫ്. നേതൃത്വം അറിയിച്ചു. സമാപന സമ്മേളനം റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. പി. രാധാകൃഷ്ണൻ, എം. മൊയ്തു, കുന്നത്ത് മുഹമ്മദ്, അഡ്വ. എ.കെ. മുസ്തഫ, നജ്മ, രോഹിത്, മുരളി, അബുതാഹിർ തങ്ങൾ, കളത്തിൽ ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
