പാചകവാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത് 48 രൂപ

Share to

Perinthalmanna Radio
Date: 01-10-2024

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. വാണീജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയാണ് കൂടിയത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് 48 രൂപയാണ് വർധിക്കുക. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. കേരളത്തില്‍ നിലവില്‍ 14.2 കിലോഗ്രാം സിലിണ്ടറിന് 812 രൂപയാണ് വില. 2024 മാര്‍ച്ച് മുതല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില വില മാറ്റമില്ലാതെ തുടരുകയാണ്. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയും ചെന്നൈയില്‍ 1903 രൂപയുമായാണ് വില ഉയര്‍ന്നത്. 1749 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. കഴിഞ്ഞ മാസം 39 രൂപയാണ് വര്‍ധിപ്പിച്ചത്. ജൂലൈ ഒന്നിന് വാണിജ്യ രൂപ സിലിണ്ടര്‍ ഒന്നിന് 30 രൂപ കൂറച്ചിരുന്നു. ഓഗസ്റ്റിലെ വില നിര്‍ണയത്തില്‍ 8.50 രൂപ കൂട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബറില്‍ 39 രൂപ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *