പെരിന്തൽമണ്ണ നഗരത്തിലെ ടെക്സ്റ്റൈൽസിൽ മോഷണം

Share to

Perinthalmanna Radio
Date: 02-10-2024

പെരിന്തൽമണ്ണ: നഗരത്തിലെ ടെക്സ്റ്റൈൽസിൽ  മോഷണം. മണ്ണാർക്കാട് റോഡിൽ പ്രവർത്തിക്കുന്ന വിസ്മയ സിൽക്സിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. വസ്ത്രങ്ങളും പണവും മോഷണത്തിൽ നഷ്ടമായി. കെട്ടിടത്തിന് മുകളിലെ ഷീറ്റ് പൊളിച്ചാണ് മോഷണം നടത്തിയത്. രാവിലെ ജീവനക്കാർ സ്ഥാപനത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പെരിന്തൽമണ്ണ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *