
Perinthalmanna Radio
Date: 03-10-2024
മലപ്പുറം: മുൻഗണനാ വിഭാഗത്തിൽ പെടുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡിൽ അംഗങ്ങളായ മുഴുവൻ പേരുടെയും ഇ–കെവൈസി മസ്റ്ററിങ് ഇന്ന് മുതൽ 8 വരെ നടക്കും. കാർഡിൽ പേരുള്ളവരെല്ലാം റേഷൻ കടകളിലെത്തി ഇ–പോസ് യന്ത്രത്തിൽ വിരൽ പതിച്ച് മസ്റ്ററിങ് നടത്തണം. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ–പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ചു റേഷൻ വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ഫെബ്രുവരിയിലും മാർച്ചിലും മസ്റ്ററിങ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല.
കടകളിൽ എത്താൻ കഴിയാത്ത കിടപ്പുരോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ ഇ–മസ്റ്ററിങ് വീടുകളിലെത്തി നടത്തും. സൗജന്യ റേഷൻ ലഭിക്കുന്നവരുടെ ഇ – കെവൈസി അപ്ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണു മസ്റ്ററിങ് നടത്തുന്നത്.
*മസ്റ്ററിങ് ആർക്കൊക്കെ*
അന്ത്യോദയ (മഞ്ഞ കാർഡ്), മുൻഗണന (പിങ്ക് കാർഡ്) വിഭാഗത്തിലെ അംഗങ്ങൾ മസ്റ്ററിങ് നടത്തണം. എന്നാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ–പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ചവരും ഫെബ്രുവരിയിലും മാർച്ചിലും മസ്റ്ററിങ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല. മസ്റ്ററിങ് നടത്തിയോ എന്ന് ഓൺലൈൻ വഴി പരിശോധിക്കാം.ഇതിനായി വെബ്സൈറ്റിൽ (https://epos.kerala.gov.in/SRC_Trans_Int.jsp) കയറി റേഷൻ കാർഡ് നമ്പർ അടിച്ചു കൊടുക്കുക. തുടർന്ന് സബ്മിറ്റ് ചെയ്താൽ റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ പേരു വിവരം ലഭിക്കും.
ഓരോ അംഗത്തിന്റെയും പേരിന് നേരെ വലതു ഭാഗത്ത് അവസാനമായി EKyc സ്റ്റേറ്റസ് കാണാം. അതിൽ Done എന്നാണ് കാണുന്നത് എങ്കിൽ അവർ മസ്റ്ററിങ് നടത്തിയിട്ടുണ്ട് എന്നർഥം. എന്നാൽ Not Done എന്നാണെങ്കിൽ ഇല്ല എന്നർഥം. അവരാണു റേഷൻ കടകളിൽ പോയി മസ്റ്ററിങ് നടത്തേണ്ടത്. ഇന്ത്യയിൽ എവിടെവച്ചും മസ്റ്ററിങ് ചെയ്യാം. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയമെത്തി മസ്റ്ററിങ് നടത്തേണ്ടതില്ല. മസ്റ്ററിങ്ങിന് വരുമ്പോൾ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ കൊണ്ടു വരണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
