ഏലംകുളത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 16ന്

Share to

Perinthalmanna Radio
Date: 04-10-2024

പെരിന്തല്‍മണ്ണ: അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് പദവി നഷ്ടപ്പെട്ട ഏലംകുളം ഗ്രാമപഞ്ചായത്തില്‍ മേല്‍സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 16ന് നടത്താൻ തെരഞ്ഞെടുപ്പ് അധികൃതർ നടപടി ആരംഭിച്ചു.

രാവിലെ 11ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പും ഉച്ചയ്ക്ക് രണ്ടിന് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പും നടത്തും. പെരിന്തല്‍മണ്ണ സബ് രജിസ്ട്രാർ വണാധികാരിയായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നല്‍കി.

എല്‍ഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫിലെ കോണ്‍ഗ്രസ് സ്വതന്ത്ര രമ്യ മണിതൊടി പിന്തുണച്ചതിനാലാണ് മൂന്നര വർഷമായി തുടരുന്ന ഏലംകുളം പഞ്ചായത്തിലെ യുഡിഎഫ് ഭരണം അട്ടിമറിക്കപ്പെട്ടത്.

16 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസ് അംഗമടക്കം ഒന്പത് പേർ പ്രസിഡന്‍റ് സി.സുകുമരന് എതിരായി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. ഏഴ് പേർ എതിർത്ത് വോട്ട് ചെയ്തു.

രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. ഏലംകുളം പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് വീതം അംഗങ്ങളാണ് ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണത്തില്‍ വന്നത്. കോണ്‍ഗ്രസിലെ സി. സുകുമാരൻ പ്രസിഡന്‍റും മുസ്‌ലിം ലീഗിലെ ഹൈറുന്നിസ വൈസ് പ്രസിഡന്‍റും ആവുകയായിരുന്നു.

വൈസ് പ്രസിഡന്‍റിന് എതിരായ അവിശ്വാസ പ്രമേയവും ഒമ്ബത് പേർ അനുകൂലിച്ചു.16 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ പ്രതിപക്ഷത്ത് ഏഴ് സിപിഎം, ഒരു സിപിഐ, ഭരണപക്ഷത്ത് അഞ്ച് കോണ്‍ഗ്രസ്, രണ്ട് മുസ്‌ലിം ലീഗ്, ഒരു വെല്‍ഫെയർ പാർട്ടി എന്നതാണ് നിലവിലെ കക്ഷിനില.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *